Latest NewsNewsIndia

അച്ഛനെ കൊല്ലാന്‍ അയച്ച പാര്‍സല്‍ ബോംബുപൊട്ടി മകന് ദാരുണാന്ത്യം

ഭോപ്പാല്‍: അച്ഛനെ കൊല്ലാന്‍ ആഷിഷ് സച്ചു എന്ന ആള്‍ നിര്‍മ്മിച്ച പാര്‍സല്‍ ബോംബ് പൊട്ടി വിവാഹ നിശ്ചയ ദിവസം നവവരൻ മരിച്ചു. 30കാരനായ ഡോക്ടര്‍ റിതേഷ് ദീക്ഷിത് ആണ് മരിച്ചത്. ജനുവരി 25നാണ് പാര്‍സല്‍ ബോംബ് പൊട്ടിയത്. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിതേഷ് ദീക്ഷിത് വിവാഹ നിശ്ചയം തീരുമാനിച്ച ദിവസമായ ജനുവരി 28ന് മരിക്കുകയായിരുന്നു.

Read Also: റിപ്പബ്ലിക്ക് ദിനത്തില്‍ പോലീസ് വേഷം കെട്ടിയ യുവതി പിടിയില്‍

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കെ കെ ദീക്ഷിതിനെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് എഫ് എം റേഡിയോയില്‍ ഘടിപ്പിച്ച നിലയിൽ ആഷിഷ് സച്ചു ബോംബ് നിർമ്മിച്ചത്. ദീക്ഷിതിന് ഓഫീസില്‍ വന്ന പാര്‍സല്‍ ജനുവരി 24ന് ഡ്രൈവറാണ് അദ്ദേഹത്തെ ഏല്‍പ്പിത്. എന്നാല്‍ ദീക്ഷിത് ഇത് തുറന്ന് നോക്കിയിരുന്നില്ല. പിന്നീട് റിതേഷ് ഇത് തുറന്നുനോക്കുകയും ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button