തിരുവനന്തപുരം: നന്തന്‍കോട് കൊലക്കേസ് പ്രതി കേഡല്‍ ജീന്സന് രാജയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ തനിക്ക് ജീവിക്കണം എന്ന് കേഡല്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
വിചാരണ തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരവെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെങ്കിലും കേഡലിന്റെ ശരീരം മരുന്നുകളോട് കാര്യമായി പ്രതികരിച്ച് തുടങ്ങിയിട്ടില്ല. ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതല്‍ മോശമായി.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഇത് തുടരാനാണ് തീരുമാനം. നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രിതിയായ കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അടക്കം നാലു പേരെയാണ് കൊലപ്പെടുത്തിയത്.
Post Your Comments