ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ അദ്ദേഹത്തിനൊപ്പമുള്ള സംഘാംഗങ്ങള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. കമ്മീഷന് തലവന്‍ ആര്.കെ. മാഥൂറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടത്.
Read Also: പത്മ അവാർഡ് ദാനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ
അതേസമയം കമ്മീഷന് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാനാവില്ലെന്നും സുരക്ഷാ പ്രശ്നങ്ങളാണ് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനു കാരണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന് വീണ്ടും അറിയിക്കുകയായിരുന്നു. നീരജ് ശര്‍മ, അയൂബ് അലി എന്നിവര്‍ സമര്‍പിച്ച വിവരാവകാശ അപേക്ഷകളിന്മേലാണ് കമ്മീഷന്റെ ഈ നിലപാടെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments