Latest NewsKeralaNews

ഇതും ചെലവ് ചുരുക്കലിന്റെ ഭാഗമായിരിക്കും; മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ പരിപാടിയില്‍ ആശാ ശരത്തിനെ പങ്കെടുപ്പിക്കാന്‍ മുടക്കിയത് ലക്ഷങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ പരിപാടിക്കായി സിനിമ നടി ദുബായില്‍ താമസിക്കുന്ന ആശ ശരത്തിനെ കേരളത്തിലേക്ക് എത്തിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതായി ആരോപണം. സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയിലെ മുഖ്യാതിഥിയായി ആശാ ശരത്ത് എത്തിയതിന് അഞ്ച് ലക്ഷമാണ് ചെലവാക്കിയത്. പരിപാടിയുടെ ഓരോ എപ്പിസോഡിനും രണ്ട് ലക്ഷം രൂപയാണ് പരമാവധി ചെലവ് നിശ്ചയിച്ചിരിക്കുമ്പോഴാണ് അധിക ചെലവ് വരുത്തിയത്.

കേരളത്തിലേക്ക് എത്താന്‍ ബിസിനസ് ക്ലാസ് ടിക്കറ്റണ് നടി ആവശ്യപ്പെട്ടത്. ഇതിനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപയാണ് ചെലവഴിച്ചത്. താമസിക്കാന്‍ പഞ്ച നക്ഷത്ര ഹോട്ടല്‍ വേണമെന്നും നടി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് താജ് വിവാന്റയിലെ പ്രിമിയം സ്യൂട്ട് റൂമാണ് ഒരുക്കിയത്. പരിപാടിക്കായി നടിയെ ഒരുക്കാന്‍ കൊച്ചിയില്‍ നിന്ന് മേക്കപ്പ്മാനെ കൊണ്ടുവന്ന വകയിലും വലിയ തുക ചെലവായി.

എന്നാല്‍ ഇതിന് മുന്‍പ് റീമ കല്ലിങ്കലും ജോയ് മാത്യുവുമെല്ലാം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലവ് അധികരിച്ചിട്ടില്ല. വെറും രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനാണ് അഞ്ച് ലക്ഷം ചെലവായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റ് അതിഥികള്‍ക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള മസ്‌കറ്റ് ഹോട്ടലിലായിരുന്നു താമസം. സംസ്ഥാന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്ത് താമസിക്കുന്ന നടിയെ വലിയ ചെലവില്‍ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവരുന്നത് ശരിയല്ലെന്ന് പരിപാടിയുടെ ഏകോപന ചുമതല വഹിക്കുന്ന ഡി- ഡിറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിയ മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടി നിര്‍മിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഈ ചെലവ് വഹിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button