ദുബൈ: ചവറ എം.എല്‍.എ എന്‍. വിജയന് പിള്ളയുടെ മകനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ മകന് ബിനോയിയുടെ വ്യാപാരപങ്കാളിയുമായ ശ്രീജിത്ത് ദുബൈയില്‍ പിടികിട്ടാപ്പുള്ളി. കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെക്ക് നല്കി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ചെക്ക് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ശ്രീജിത്ത് ദുബൈയില്‍നിന്ന് മുങ്ങുകയായിരുന്നു.
ഇയാളെ എത്രയും വേഗം പിടികൂടി ശിക്ഷക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ പ്രോസിക്യൂഷനുവേണ്ടി ഫാത്തിമ നാസര്‍ അബ്ദുല്‍ റസാഖ് അര്റസൂഖി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. നിയമത്തിന് വിധേയനായാേല തുടര്‍ നടപടിക്ക് സാധ്യതയുള്ളൂ. പരാതിക്കാരുമായി സമവായത്തിലെത്തി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കുക മാത്രമാണ് ചെയ്യാനാവുക. ശ്രീജിത്ത് ഇന്ത്യയിലായിരിക്കുന്നിടത്തോളം പിടികൂടാന്‍ ദുബൈ പൊലീസിന് പരിമിതികളുണ്ട്. ജാമ്യത്തിനു പോലും ശ്രമിക്കാതെയാണ് ശ്രീജിത്ത് മുങ്ങിയിരിക്കുന്നത്.
ശിക്ഷ ഒഴിവാക്കാന്‍ വിജയന്‍പിള്ളയോടും സി.പി.എമ്മിനോടും അടുപ്പമുള്ളവര്‍ തീവ്രശ്രമം നടത്തുന്നുണ്ട്. മുന്‍ സുഹൃത്ത് രാഹുല്‍ കൃഷ്ണ നല്കിയ 43177- 2017 നമ്പര്‍ കേസില്‍ 2017 മേയ് 25ന് ദുബൈ ദേരയിലെ കോടതിയാണ് രണ്ടു വര്‍ഷം തടവ് വിധിച്ചത്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ ദുബൈ പൊലീസ് ലോങ്പെന്‍ഡിങ് വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ് കേസ്. പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിധിയാണ് ശ്രീജിത്തിനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് എന്‍ഫോഴ്സ്മെന്റ് വിധിയായാേല ഇന്റര്‍പോളിെന്റ സഹായം തേടാനാവൂ. ബിനോയിയുടെ കേസും ശ്രീജിത്തിെന്റ കേസും സമാനമാണെന്ന പ്രചാരണം ശരിയല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
Post Your Comments