Latest NewsNewsIndia

50,000 കോടിയുടെ കടക്കെണിയിലായ എയര്‍ഇന്ത്യയെ വിറ്റ് ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ എയര്‍ഇന്ത്യയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപെടുത്തലുമായി വ്യോമയാനമന്ത്രി ഗണപത് രാജു. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കടത്തിലാണ് എയര്‍ ഇന്ത്യയെന്നാണ് മന്ത്രി നല്‍കുന്ന സൂചനകള്‍. 50,000 കോടിക്ക് മുകളില്‍ നിലവില്‍ എയര്‍ ഇന്ത്യക്ക് കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ വിദേശകമ്പനികള്‍ സമ്മതം അറിയിച്ചതായും ഗണപത് രാജു പറഞ്ഞു.

എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകള്‍ വാങ്ങാന്‍ ഒരു കമ്പനി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റൊരു വിദേശകമ്പനി എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചുവെന്നും ഗണപത് രാജു പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കി അഭിമുഖത്തിലാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് വിവരങ്ങള്‍ വെളിപെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button