Latest NewsKeralaNews

സുഹൃത്തിന്റെ സഹോദരിയ്ക്കെതിരെ നിരന്തര പീഡനം : യുവാവിന് പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത അനുജത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിഞ്ഞത്. വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ വിമല്‍കുമാര്‍(30) എന്നയാളാണ് സംഭവത്തിൽ പിടിയിലായത്. പെൺകുട്ടിയെ ഇയാൾ നിരന്തരമായ് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരെ അറിയിച്ചാൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

സംഭവങ്ങൾ പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെകെ ദിനില്‍, നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗം നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരിക്കുന്നു. ഇന്നലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പീഡന കേസിന് പുറമെ മറ്റ് നിരവധി കേസിലും ഇയാൾ പ്രതിയാണ് പൂജപ്പുര സ്വദേശിയായ ശിവപ്രസാദിന് ബൈക്കില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോയി ബാഗും 8000 രൂപയും അടിച്ചു മാറ്റിയതിനും, തിരുമല സ്വദേശിയായ വിഷ്ണു എന്ന ബാലന്റെ മാല കവര്‍ന്നതിനും, ധനരാജന്‍ എന്നയാളുടെ ബൈക്ക് മോഷ്ടിച്ചതിനും കേസുകള്‍ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button