റിയോ ഡെ ജനീറോ: നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 14 പേര് മരിച്ചു. 12 വയസ്സുകാരന് ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്താലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക് പുലര്‍ച്ച 1.30ന് മൂന്നു വാഹനങ്ങളില്‍ അക്രമിസംഘം ഇടിച്ചുകയറുകയായിരുന്നു. ഫൊറോ ഡൊ ഗാഗോ ക്ലബില്‍ ആയുധങ്ങള്‍ നിറച്ച വാഹനങ്ങളിലാണ് 15 ആക്രമികള്‍ എത്തിയത്.
മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് സംഭവത്തിന്പിന്നിലെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു. അതേസമയം വെടിവെപ്പുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. പലരും സമീപത്തെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഒളിച്ചു. വെടിവെപ്പ് അരമണിക്കൂര്‍ നീണ്ടു. 12 പേര് സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്
Post Your Comments