ദിസ്പൂർ: ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാൻഡിന്‍റെ ഭാഗമാക്കുന്നതിനെതിരെയുള്ള പ്രതിഷേധനത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ദിമാസ എന്ന ഗോത്രവിഭാഗം ഉൾപ്പെടുന്ന പ്രദേശത്തെ നാഗലാൻഡിന്‍റെ ഭാഗമാക്കുമെന്ന വാർത്തകൾ വന്നതു മുതൽ ഇവിടെ വൻ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ കാര്യങ്ങൾ പൊലീസിന് നിയന്ത്രിക്കാണാനാകാതെയായ്.
പ്രതിഷേധത്തിന്റെ ഭാഗമായ് ഹസാവോ ജില്ലയിൽ വ്യാഴാഴ്ച 12 മണിക്കൂർ ബന്ദ് ആചരിച്ചിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. മൈബോംഗ് റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ സംഘർഷത്തിനിടെ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകൾക്ക് കേടുപാടുകൾ വരുത്തി. ഇതായിരുന്നു പോലീസ് വെടിയുതിർക്കാണ് കാരണമായത്.
വെടിയേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് വെടിയേറ്റ രണ്ടാമൻ മരിച്ചത്. പോലീസ് ഏറെനേരം സംയമനം പാലിച്ചിരുന്നുവെന്നും സംഘർഷം അതിര് കടന്നതോടെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം
Post Your Comments