KeralaLatest News

വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് പത്തുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് പത്തുവയസുകാരൻ മരിച്ചു.
സ്‌കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റാണ് കുട്ടിയുടെ ദേഹത്ത് വീണത്. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആതിഷാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.സ്‌കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

തുടര്‍ന്ന് ആതിഷ് ബോധരഹിതനായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതടക്കം ഗുരുതരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button