Latest NewsIndiaNews

ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂല നടപടിയുമായി സര്‍ക്കാര്‍

മംഗളൂരു : ന്യൂനപക്ഷ വിഭാഗകാർക്ക് പിന്തുണയുമായി കർണാടക സർക്കാർ. സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിൻവലിച്ചുകൊണ്ടാണ് സർക്കാർ പിന്തുണ അറിയിച്ചത് .ബന്ധപ്പെട്ട ജില്ലകളിലെ പൊലീസ് അധികാരികളില്‍ നിന്ന് എ.ഐ.ജി.പി(ജനറല്‍) ശിവപ്രകാശ് ദേവരാജ് ഇതുസംബന്ധിച്ച്‌ രേഖാമൂലം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചു.

സംഘ്പരിവാര്‍ നല്‍കിയ പട്ടികയനുസരിച്ച്‌ അതത് സാഹചര്യങ്ങളില്‍ ചുമത്തിയ കേസുകളില്‍പ്പെട്ടവര്‍ ഏറെയും നിരപരാധികളാണെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന മുന്നറിയിപ്പോടെ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി കാരണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്.

മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍, ഉടുപ്പി, കുടക്, തുമകൂര്‍, കോളാര്‍, രാമനഗര്‍, ചിക്കബല്ലപ്പൂര്‍, കെ.ജി.എഫ്, മൈസൂറു, ഹാസന്‍, ചാമരാജനഗര്‍, ബെലഗാവി, വിജയപുര, ധാര്‍വാഡ്, ഗഡഗ്, ഹാവേരി, കാര്‍വാര്‍, ചിക്മംഗളൂര്‍, ബല്ലാരി, കല്‍ബുര്‍ഗ്ഗി, ബിദര്‍, യഡ്ഗിര്‍ ജില്ല പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.അഭിപ്രായം രേഖപ്പെടുത്തി ആരും പ്രതികരിക്കാത്തതിനാല്‍ വ്യാഴാഴ്ച അന്ത്യശാസനത്തോടെയുള്ള കത്താണ് ഡി.ജി.പി നീലമണി രാജുവിന് വേണ്ടി ദേവരാജ് അയച്ചത്. 2015ല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള 175 കേസുകള്‍ പിന്‍വലിച്ചത് വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button