CricketLatest NewsNewsSports

ഇത്രയും തുക ലഭിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് സഞ്ജു

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ തിളങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്‍. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാനിലേക്ക് പോകുന്നത് തറവാട്ടിലേക്ക് മടങ്ങിപ്പോകുന്നത് പോലെയാണെന്നും സഞ്ജു വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ദ്രാവിഡിന് കീഴിലല്ല പരിശീലനം എന്നത് വിഷമമുണ്ടെന്നും സഞ്ജു പറഞ്ഞു.

മുംബൈ ഇന്ത്യന്‍സും രാജസ്ഥാനുമാണ് സഞ്ജുവിന് വേണ്ടി കളത്തിലിറങ്ങിയത്. അടിസ്ഥാന വിലയായ ഒരു കോടിയില്‍ നിന്നാണ് എട്ട് കോടിക്ക് സഞ്ജുവിനെ രാജസ്ഥാന്‍ വിളിച്ച് എടുത്തത്. പോയ വര്‍ഷം 4.3 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡേര്‍ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button