ന്യൂഡല്‍ഹി: ട്വന്റി20 മത്സരങ്ങളിലെ തകര്‍പ്പന്‍ ബൗളറായ ലസിത് മലിംഗയെ ഐപിഎല്‍ താര ലേലത്തില്‍ ടീമിലെടുക്കാന്‍ മടിച്ച് മാനൈജ്മെന്റുകള്. യോര്‍ക്കറുകളുടെ രാജാവ് എന്നറിയപ്പെടുന്ന മലിംഗയ്ക്ക് വിനയായത് മോശം ഫോമാണ്. നാളുകളായി മുംബൈ ഇന്ത്യന്‍സിന്റെ ബൗളറാണ് മലിംഗ. നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും ടീമിനെ വിജയത്തിലെത്തിക്കാന്‍ മലിംഗയ്ക്കായിട്ടുണ്ട്.
യോര്‍ക്കറുകള്‍ എറിയാനുള്ള മലിംഗയുടെ കഴിവ് തന്നെയാണ് താരത്തിന്റെ പ്രത്യേകത. എന്നാല്‍ ഇക്കുറി ഐപിഎല്ലില്‍ മലിംഗ ഇല്ലെന്ന വാര്‍ത്തയാണ് ആരാധകരെ നിരാശരാക്കുന്നത്.
ഹാഷിം അംല, ക്രിസ് ഗെയില്‍ എന്നീ വമ്പന്‍ താരങ്ങളെ ആദ്യ വട്ടം സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴാണ് ഹാഷിം അംല പുറന്തള്ളപ്പെട്ടതെന്നത് ശ്രദ്ധേയമായി.
Post Your Comments