മലപ്പുറം: വണ്ടൂരിലെ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായ ജാമിദ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി മലപ്പുറത്ത് ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കി. ജാമിദയാണ് ഇമാം ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്കാരം. മുസ്ലിം സമുദായത്തില്‍ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്.
എന്നാല്‍, ഇത്തരം കീഴ് വഴക്കം ഖുറാനില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. ഒരു സ്ത്രീ നമസ്കാരത്തിന് നേതൃത്വം നല്‍കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വധഭീഷണി ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ജാമിദയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇതിലൊന്നും പതറാൻ ജാമിദ തയ്യാറല്ല. മറ്റു സ്ഥലങ്ങളിലേക്കും ഈ സമ്പ്രദായം വ്യാപിപ്പിക്കുമെന്ന് ജാമിദ വ്യക്തമാക്കിയിരിക്കുകയാണ്.
അമേരിക്കയിലെ മുസ്ലിം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്കാരത്തിന് നേതൃത്വം നല്‍കിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയില്‍ നടപ്പാക്കാനാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.
Post Your Comments