ലണ്ടന്‍: ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനേയും സ്റ്റീഫന്‍ ഹോക്കിങ്സിനേയും കടത്തിവെട്ടി പത്തുവയസുകാരനായ ഇന്ത്യന്‍ വംശജന് മേഹുല്‍ ഗാര്‍ഗ്. ഏറ്റവും ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മേഹുല്‍. ബുദ്ധിശക്തിയെ അളക്കുന്ന പരീക്ഷയായ മെന്‍സാ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന് സ്കോറാണ് മേഹുല്‍ ഗാര്‍ഗ് എന്ന പത്തുവയസുകാരന് നേടിയിരിക്കുന്നത്.
ആഴ്ച്ചകള്‍ക്കു മുന്‍പ് നടത്തിയ കഠിനമായ പരിശ്രമത്തിന്റെ ഫലമായാണ് മേഹുലിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. പരീക്ഷയുടെ ചില ഘട്ടങ്ങളില്‍ മേഹുല്‍ കഠിനമായ സമ്മര്‍ദ്ദം നേരിട്ടിരുന്നെങ്കിലും റിസല്‍ട്ട് വന്നപ്പോള്‍ ഏറെ സന്തോഷവാനായിരുന്നെന്ന് മേഹലിന്റെ പിതാവ് ഗൗരവ് പറയുന്നു. ഏറെക്കാലമായി ലണ്ടനില്‍ താമസക്കാരായ സാമൂഹ്യ സേവകരായ ദിവ്യയുടേയും ഗൗരവിന്റെയും പുത്രനാണ് മേഹുല്‍.
പതിമുന്ന് വയസുള്ള മേഹുലിന്റെ സഹോദരന് രണ്ട് വര്‍ഷത്തിന് മുമ്പ് ഇതേ ടെസ്റ്റില്‍ 162 എന്ന സ്കോര്‍ കരസ്ഥമാക്കിയിരുന്നു. സഹോദരന്റെ വഴിയെ മേഹുലും ഇതേ സ്കോര്‍ കരസ്ഥമാക്കി. ലോകത്തിലെ ബുദ്ധിവീരന്മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനും സ്റ്റീഫന്‍ ഹോക്കിങ്സിനെയും പിന്നിലാക്കി രണ്ട് സ്കോര്‍ അധികം നേടിയാണ് മേഹുല്‍ ഈ വിജയം സ്വന്തമാക്കിയത്.
Post Your Comments