തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഹണിട്രാപ്പ് കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് നിർണ്ണായക വിധി പറയും . സംഭവത്തിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തക കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകിയിരുന്നു. മന്ത്രിക്കെതിരെ പരാതിയില്ല എന്ന മാധ്യമപ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എ.കെ ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ മാധ്യമപ്രവർത്ത മന്ത്രിക്ക് അനുകൂലമായാണ് മൊഴി നൽകിയിരുന്നത്. ഫോണിൽ താനുമായ് സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലായെന്നും
ഔദ്യോഗിക വസതിയിൽ വെച്ച് മോശമായി പെരുമാറിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം പരാതിക്കാരി മൊഴി നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മൊഴിരേഖപ്പെടുത്തിയത്. ഇതോടെ കേസ് തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രൻ.
താൻ കുറ്റക്കാരനല്ല എന്ന് തെളിയുന്നതോടെ നഷ്ട്ടമായ മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകളും ശശീന്ദ്രന് മുന്നിൽ തുറക്കപ്പെടും. ശശീന്ദ്രന് ശേഷം തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് എത്തിയെങ്കിലും കായൽ കൈയ്യേറ്റ വിവധത്തിൽ രാജി വെയ്ക്കുകയായിരുന്നു. തുടർന്നുണ്ടായ മുഖ്യമന്ത്രിയുടെ തീരുമാനവും ഏറെ ചർച്ചയായിരുന്നു. കുറ്റവിമുക്തനായ് ആര് ആദ്യം വരുന്നുവൊ അവർക്കായിരിക്കും മന്ത്രിസ്ഥാനം എന്നായിരുന്നു.
Post Your Comments