Latest NewsNewsIndia

സമുദായ സംഘര്‍ഷം: യുപിയിൽ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തർപ്രദേശ് വീണ്ടും സംഘർഷഭരിതം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിയിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു . ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിലായിരുന്നു സംഭവം. റാലിക്കിടെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. നെഞ്ചിലൽ വെടിയേറ്റ് 22 കാരനായ ചന്ദൻ ഗുപ്ത എന്നയാളാണ് മരിച്ചത്. ഒരാൾ മരിച്ച മരിച്ച സാഹചര്യത്തിൽ തുടന്നും പ്രക്ഷോപങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

തിരങ്കയാത്ര എന്ന പേരിൽ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയർന്ന മുദ്രാവാക്യങ്ങളാണ് സംഘർഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേ സമയം സംഘർഷവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രതാപ് സിങ് സോളങ്കി പറഞ്ഞു. കൊല്ലപ്പെട്ടയാൾ തങ്ങളുടെ പ്രവർത്തകനല്ലെന്നും അദ്ദേഹം അറയിച്ചു.

സംഭവത്തെ തുടർന്ന് പലയിടത്തും സംഘർഷങ്ങൾ ഉണ്ടാലെടുത്തതായാണ് റിപ്പോർട്ട്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് ആഭ്യന്തര പ്രിനൻസിപ്പൾ സെക്രട്ടറി അരവിന്ദ് കുമാർ അറിയിച്ചു. സംഘർഷം വാപിക്കാതിരിക്കാൻ വേണ്ട നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് വിന്യാസം നടത്തിയിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അരവിന്ദ് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button