CricketLatest NewsNewsSports

ഐപിഎല്‍ താരലേലം; ബേസില്‍ തമ്പി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം പുരോഗമിക്കുകയാണ്. മലയാളി താരം ബേസില്‍ തമ്പിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 95 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു ബേസിലിന്റെ അടിസ്ഥാന വില.

പോയ സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായിരുന്നു ബേസില്‍. ഗുജറാത്തിനായി 12 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് ബേസില്‍ നേടിയത്. പോയ സീസണിലെ എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡും ബേസിലിനായിരുന്നു.

നേരത്തെ മലയാളി താരം സഞ്ജു വി സാംസണെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില.

shortlink

Post Your Comments


Back to top button