കാബൂൾ: വീണ്ടും ചാവേർ ബോംബ് ആക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബ് ആക്രമണത്തിൽ 95 പേരാണ് കൊല്ലപ്പെട്ടത്. 150 പേർക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വിദേശകാര്യമന്ത്രാലയത്തിന്റെ പഴയ കെട്ടിടത്തിനു സമീപമായിരുന്നു സ്ഫോടനം. യൂറോപ്യൻ യൂണിയന്റേതടക്കം നിരവധി പ്രധാനകെട്ടിടങ്ങൾ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച ആംബുലൻസുമായെത്തിയ ചാവേർ പോലീസ് ചെക്ക്പോസ്റ്റിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി റോഡ് തുറന്നതിനു ശേഷമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.
Read also ; വിദേശ എംബസികൾക്കു സമീപം സ്ഫോടനം; നിരവധി മരണം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments