Latest NewsIndiaNews

എയര്‍ലൈന്‍സ് അധികൃതരുടെ അനാസ്ഥ : അഞ്ച് ലക്ഷം രൂപയിലധികം വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

ബംഗളുരു: സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ യുവതിയുടെ വിലയേറിയ സ്വര്‍ണാഭരണം മോഷണം പോയി. ആസ്‌ട്രേലിയയിലെ നോര്‍ത് ഹൊബാര്‍ട് ലെറ്റിറ്റിയ സ്ട്രീറ്റിലെ ജെന്നിഫര്‍ മരിയ ആണ് ഇ. മെയിലിലൂടെ ബംഗളുരു പൊലീസില്‍ പരാതി നല്‍കിയത്. ആറ് മാസം മുമ്പ് സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി സൗത്ത് ബംഗളുരുവിലെ ഹുലിമാവില്‍ എത്തിയപ്പോഴാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 22ന് രാത്രി 11.40നാണ് മരിയ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ബംഗളുരുവില്‍ ഇറങ്ങിയത്. കാണാതായ തന്റെ രണ്ട് ലഗേജുകള്‍ രണ്ട് ദിവസം കഴിഞ്ഞ് എയര്‍ലൈന്‍സ് അധികൃതര്‍ ഹുലിമാവ് ജയന്തിനഗറിലുള്ള സഹോദരന്റെ വീട്ടിലെത്തിച്ചതായി മരിയ പറയുന്നു.

ലഗേജിലുണ്ടായിരുന്ന ആഭരണപെട്ടി തുറന്നപ്പോള്‍ അത് ഒഴിഞ്ഞുകിടക്കുന്നതാണ് കണ്ടത്. ജൂണ്‍ 24ന് രാവിലെ പത്ത് മണിയോടെ ഒരു കാബ് ഡ്രൈവറാണ് രണ്ട് ബാഗുകള്‍ തനിക്ക് എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 164.78 ഗ്രാം സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button