ദുബായ് ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ചു. വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത് അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ്. കഴിഞ്ഞ ബുധനാഴചയാണ് ഓറഞ്ച് നിറത്തിലുള്ള ‘അല്‍ ഐന്‍ വൈറ്റമിന്‍ ഡി’ ബോട്ടിലെ വെള്ളം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ മൊഹമ്മദ് ഫറജ് അല്‍ മസ്റോയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. രണ്ടു ദിര്‍ഹമാണ് 500 മില്ലി ലിറ്റര്‍ ബോട്ടിലിലെ വെള്ളത്തിനു വില.
വൈറ്റമിന്‍ ഡി വെള്ളത്തിന്റെ നിര്‍മ്മാതാക്കള്‍ അഗതിയ ഗ്രൂപ്പാണ്. യാതൊരു പ്രിസര്‍വേറ്റീവുകളും ഇതില്‍ ഉപയോഗിക്കുന്നില്ലെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറു ശതമാനം സുരക്ഷിതമാണിതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ദിവസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വൈറ്റമിന്‍-ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിന്റെ പകുതി വൈറ്റമിന്‍-ഡി ശരീരത്തിന് ലഭിക്കും. വൈറ്റമിന്‍ ഡി യുടെ അപര്യാപ്ത നേരിടുന്നവര്‍ക്ക് ഇത് സഹായകരമാകും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments