വാഷിംഗ്ടണ്‍: പാകിസ്ഥാന് ഭീകര സംഘടന നേതാക്കള്‍ക്ക് അംഗീകാരം നല്‍കിയതിനെ വിമര്‍ശിച്ച് യു.എസ് ഭരണകൂടം. ഭീകര്‍ക്ക് പാകിസ്ഥാന്റെ മണ്ണില്‍ സുരക്ഷിത താവളമൊരുക്കരുതെന്നും അവരുടെ ഫണ്ട് മാര്‍ഗങ്ങള്‍ തടയണമെന്നും യു.എസ് ആവശ്യപ്പെട്ടു. പാകിസ്താന് അംഗീകാരം നല്‍കിയത് നാല് താലിബാന് നേതാക്കള്‍ക്കും രണ്ട് ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കള്‍ക്കുമാണ്.
പാകിസ്ഥാന് അഭയം നല്‍കിയത് അബ്ദുള്‍ സമദ് സാനി, അബ്ദുള്‍ ഖദീര്‍ ബാസിര്‍, അബ്ദുള്‍ ബഷീര്‍, ഹാഫീസ് മുഹമ്മദ് പൊപലാസി, മൗലവി ഇനയത്തുളള എന്നീ താലിബാന് നേതാക്കള്‍ക്കും ഫഖീര്‍ മുഹമ്മദ് , ഗുല ഖാന് ഹമിദി എന്നീ ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കള്‍ക്കുമാണ്. ഇവരെയെല്ലാം അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്.
read also: യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കാന്‍ ഹാഫിസ് സയീദ് ബ്രിട്ടനിലും എത്തിയെന്ന് റിപ്പോർട്ട്
യു.എസ് ഭരണകൂടത്തിന്റെ പരിധിയില്‍ വരുന്ന ഇവരുടെ എല്ലാ ആസ്തികളും തടഞ്ഞിട്ടുണ്ട്. യു.എസ് ഇവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കിയിട്ടുമുണ്ട്. സഖ്യസേനയ്ക്കെതിരായ ആക്രമണം, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, ഭീകര സംഘടനകള്‍ക്ക് ഫണ്ട് എത്തിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരാണിവരെന്ന് യു.എസ് ടെററിസം ആന്റ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അണ്ടര്‍ സെക്രട്ടറി സിഗല്‍ മന്ദേല്കര് പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments