KeralaLatest NewsNewsSports

കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി:നട്ടംതിരിഞ്ഞ് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിൽ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി. പ്രതിമാസ വരവ് ചിലവ് കണക്കുകൾ തമ്മിലുള്ള അന്തരം 183 കോടി രൂപയാണ് . കെ എസ് ആര്‍ ടി സിയിനിന്ന് സർക്കാരിന് പ്രതിമാസം ലഭിക്കുന്ന വരുമാനം 170 കോടിയാണെങ്കിൽ ചിലവിനത്തിൽ 353 കോടി രൂപയാണ് സർക്കാരിന് വഹിക്കേണ്ടിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ഡീസൽ വിലവർദ്ധനവും കെ എസ് ആർ ടി സി യെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. പ്രതിമാസം 10 കോടി രൂപയാണ് ഈയിനത്തിൽ വഹിക്കേണ്ടിവരുന്നത്. ഡീസൽ, ലൂബ്രിക്കന്റ് ഇനത്തിൽ 94 കോടി, ശമ്പളമായി 86 കോടി, പെൻഷൻ വകയിൽ 60 കോടി, പെൻഷൻ ആനുകൂല്യമായി ആറു ആറു കോടി, വായ്പാ തിരിച്ചടവുകൾക്കായി 87 കോടി, സ്‌പെയർ പാർട്സ് വാങ്ങുന്നതിന് 10 കോടി എന്നിങ്ങനെയാണു ചെലവുകൾ. കടത്തിന്റെ തിരിച്ചടവും ദൈനംദിന ചെലവും കഴിഞ്ഞാൽ റവന്യു വരുമാനത്തിൽ നിന്ന് ഒന്നും തന്നെ മിച്ചമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഡിസംബർ ജനുവരി മാസങ്ങളിലെ പെൻഷൻതുക നൽകാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button