Latest NewsIndiaNews

ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ റോഡ് തകര്‍ന്നു

ചെന്നൈ: ഭൂഗര്‍ഭ മെട്രോ നിര്‍മാണത്തിനിടെ മുകളിലെ റോഡ് തകര്‍ന്ന് വീണു. ചെന്നൈയിലെ അണ്ണാ ശാല റോഡിലെ 10 അടി നീളം വരുന്ന ഭാഗമാണ് തകർന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

അണ്ണാ ശാലെ റോഡിന്റെ ഭാഗം തകര്‍ന്ന് വീഴുന്നത് ഇത് മൂന്നാം തവണയാണ്. അപകടം സംഭവിച്ചത് ചെന്നൈ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച കുഴിയെടുക്കലിനെ തുടര്‍ന്നാണ്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ചെന്നൈ മെട്രോ റെയില്‍ എം.ഡി പങ്കജ് കുമാര്‍ ബന്‍സാല്‍ അറിയിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button