![](/wp-content/uploads/2018/01/ram-nath-kovind.jpg)
ന്യൂഡല്‍ഹി: രാജ്യം 69-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കിയപ്പോള്‍ ചടങ്ങുകള്‍ക്കിടെ വികാരാധീനനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വ്യോമസേന കമാന്‍ഡോ ആയിരുന്ന ജെപി നിരളയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യം നല്‍കുന്ന അശോകചക്ര പുരസ്‌കാരം നിരളയുടെ മാതാവിനും ഭാര്യയ്ക്കും കൈമാറിയതിന് പിന്നാലെയാണ് രാഷ്ട്രപതി വികാരാധീനനായത്.
പുരസ്‌കാരം നല്‍കിയതിനു ശേഷം കണ്ണുനിറഞ്ഞ രാഷ്ട്രപതി കണ്ണുനീര്‍ തുടക്കുന്നതും വ്യക്തമാണ്. കഴിഞ്ഞ നവംബറില്‍ ഉണ്ടായ ബന്ദിപ്പോറ ഏറ്റുമുട്ടലിലാണ് നിരള വീരമൃത്യു വരിച്ചത്.
Post Your Comments