Latest NewsNewsIndia

മൂന്നാമതും ജനിച്ചത് പെണ്‍കുട്ടി, വിഷാദ രോഗത്തിനടിമപ്പെട്ട് അമ്മ ചെയ്തത് ഞെട്ടിക്കുന്ന സംഭവം

ന്യൂഡല്‍ഹി: മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമപ്പെട്ട അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഡല്‍ഹിയിലെ ഗുര്‍ഗൗണിലാണ് സംഭവം. ഒരു വയസുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവര്‍ തൂങ്ങി മരിക്കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് യുവതിയെ കണ്ടത്. വീട്ട് പണിയില്‍ മുഴികിയ ഭര്‍തൃ മാതാവ് യുവതിയെ സഹായത്തിനായി വിളിച്ചു. എന്നാല്‍ അധിക സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നോക്കി ചെന്നപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ യുവതിയെ കണ്ടത്.

മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവതിയെന്ന് ഭര്‍ത്താവ് പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button