Latest NewsKeralaNews

മിന്നൽ ബസ് വിവാദം: ജീവനക്കാരെ താക്കീത് ചെയ്തത് എംഡി

പയ്യോളി•രാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നൽ ബസ് നടപടിക്കെതിരെ വീണ്ടും കെഎസ്ആർടിസി എംഡിയുടെ ഇടപെടൽ. പിതാവ് പെൺകുട്ടിയെ കാത്ത് സ്റ്റോപ്പിൽ നിൽക്കുകയാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാർ പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയായിരുന്നു ബസ് തടഞ്ഞ് പൊൻകുട്ടിയെ ഇറക്കിയത്.സംഭവത്തിൽ ചട്ടപ്രകാരം മാത്രമല്ല ചില സാഹചര്യങ്ങളിൽ യുക്തിയനുസരിച്ച് പെരുമാറണമെന്ന് എംഡി ജീവനക്കാർക്ക് താക്കീത് നൽകി. ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയതായും എംഡി ഹേമചന്ദ്രൻ അറിയിച്ചു

കാര്യങ്ങളെ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽകൂടി ചിന്തിക്കാൻ ശ്രമിക്കണം. എല്ലാ കാര്യങ്ങളേയും നിയമം വഴിയും ചട്ടങ്ങളുടെ അടിസ്ഥാനത്തിലും കൈകാര്യംചെയ്യാൻ ആയെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ ബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കണം. പലവിധ പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും യാത്രക്കാരുമായ് എപ്പോഴും നല്ല ബന്ധമുണ്ടാക്കാനാകണം. അതിന് സര്‍ക്കുലര്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പോസിറ്റീവായി ജീവനക്കാര്‍ എടുക്കുമെന്നും എം.ഡി. പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button