Latest NewsIndiaNews

റിപ്പബ്ലിക് ദിന പരേഡില്‍ താരമായത് ബി എസ് എഫ് വനിതാസംഘം

ന്യൂഡല്‍ഹി: 69-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ താരമായി ബി എസ് എഫിലെ വനിതാ കോണ്‍സ്റ്റബിള്‍മാരാണ്. സീമാ ഭവാനി’ എന്ന പേരിൽ ബി എസ് എഫിന്റെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ നടത്തിയ മോട്ടോര്‍ സൈക്കിളിലുള്ള അഭ്യാസപ്രകടനം ഏവരുടെയും ശ്രദ്ധനേടി. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ബി എസ് എഫ് വനിതകള്‍ അഭ്യാസപ്രകടങ്ങൾ കാഴ്ചവെക്കുന്നത് .ഫിഷ് റൈഡിങ്, സൈഡ് റൈഡിങ്, പീകോക്ക്, സപ്തര്‍ഷി തുടങ്ങിയ പ്രകടനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്

ബുള്ളറ്റിലായിരുന്നു ഇവരുടെ അഭ്യാസപ്രകടനം. ‘സീമാ ഭവാനി’യുടെ പ്രകടനം അരങ്ങേറിയവേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു. ഇവരുടെ അഭ്യാസപ്രകടങ്ങൾ ഏറെ ആകാംക്ഷയോടെയാണ് കാണികൾ വീക്ഷിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button