ന്യൂഡല്‍ഹി: എടുത്ത വായ്‍പ തിരിച്ചടക്കുന്ന സത്യസന്ധതർക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും വായ്‍പ നൽകാൻ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം. നടപടിക്രമങ്ങള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ ഇല്ലാതെ വായ്‍പ നല്‍കാൻ ഇതോടെ കഴിയും.
വായ്‍പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി. ഇതോടൊപ്പം ബാങ്കിങ് മേഖലയില്‍ പുതിയ പരിഷ്കാര നടപടികള്‍ കൂടി കൈകൊണ്ടതായും സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഇൗ മാസം 31ന് മുമ്പായി 88,139 കോടി രൂപ നല്‍കാന്‍ തീരുമാനമായതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം വായ്പകള്‍ തിരിച്ചടക്കാത്തവര്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments