ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന 2018 ലെ ബജറ്റിന് ഇനി ഏതാനും ദിവങ്ങള്‍ മാത്രം. ഏതിനെല്ലാം ഏതിനെല്ലാം കൂടുതല്‍ എന്ന് കാത്തിരിക്കുകയാണ് രാജ്യം. വ്യാവസായിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഇറക്കുമതി കുറയ്ക്കുന്നതിനുമായി ബജറ്റില്‍ വാതക, എണ്ണ മേഖലയില്‍ നികുതി കുറയ്ക്കാന്‍ സാധ്യത. നാച്യുറല്‍ ഗ്യാസിനെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയില്‍ 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നതാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് അവതരണത്തിലെ വലിയ ഒരു വെല്ലുവിളി തന്നെയായിരിക്കും ഇതിനായി തുക മാറ്റി വയ്ക്കുന്നത്.
ആഭ്യന്തര എണ്ണ, ഗ്യാസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് 2022 ഓടെ ഇറക്കുമതി 10 ശതമാനം കുറയ്ക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി. ആഭ്യന്തര ഉല്പാദനത്തിന്റെ സെസ് 20 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില സംബന്ധിച്ച നിര്‍ണായക തീരുമാനവും ബജറ്റിലുണ്ടാകും. പെട്രോളിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതിന് എണ്ണ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇത് ധനമന്ത്രാലയം അം?ഗീകരിച്ചാല്‍ സാധാരണക്കാര്‍ക്ക് ആശ്വസിക്കാം.
Post Your Comments