സാംസങിന് കനത്ത തിരിച്ചടി നൽകികൊണ്ട് ഇന്ത്യൻ വിപണിയിൽ ഒന്നാമനായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലാണ് സാംസങിനെ പിന്നിലാക്കി ഷവോമി വില്‍പ്പനയില്‍ ഒന്നാമനായത്. നാലാം പാദത്തിൽ സ്മാർട്ട് ഫോൺ വിപണിയിൽ മൊത്തം വില്‍പ്പനയുടെ 27 ശതമാനം വില്‍പ്പന ഷവോമി നടത്തിയപ്പോൾ സാംസങിന് 25 ശതമാനം വിൽപ്പന മാത്രമേ നടത്താൻ സാധിച്ചൊള്ളു.
70.3 ലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് വിറ്റഴിച്ചപ്പോല് ഷാവോമി 80.2 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 23.5 ശതമാനം യൂണിറ്റുകള്‍ വീതം വിറ്റഴിച്ച് ഇരുകമ്പനികളും നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ഒപ്പത്തിനൊപ്പം എത്തിയിരുന്നു.
റെഡ്മി നോട്ട് 4 റെഡ്മി 5എ എന്നീ മോഡലുകളിലൂടെയാണ് മികച്ച വിൽപ്പന നേട്ടം കൈവരിക്കാൻ ഷവോമിക്ക് സാധിച്ചത്. അതേസമയം വിവോ, ഓപ്പോ, ലെനോവോ എന്നിവയാണ് വില്‍പ്പനയില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷവോമിയുടെ വിൽപ്പന വളർച്ച സ്മാര്‍ട്ട്ഫോണ്‍ വിപണിയെ കടുത്ത മത്സരത്തിലേക്കാണ് നയിക്കുക.
Post Your Comments