Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MusicMovie SongsEntertainment

ദിലീപ് പാടി അഭിനയിച്ച ഒരു വ്യത്യസ്ത ഗാനം

ദിലീപ് മുച്ചുണ്ടനായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് സൗണ്ട് തോമ .വൈശാഖ് സംവിധാനം ചെയ്ത് 2013ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യ ചിത്രമാണിത്. ദിലീപ്, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ശബ്ദവൈകല്യവും, മുച്ചുണ്ടുമുള്ള പണക്കാരനായ പ്ലാപ്പറമ്പിൽ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.അതിലെ വ്യത്യസ്തമായ ഒരു ഗാനമാണ് തോമ സ്റ്റൈൽ.വിവിധ നടന്മാരെ അനുകരിച്ചാണ് ദിലീപ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് .ഈ ഒറ്റ ഗാനം കൊണ്ട് തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ദിലീപിന് കഴിഞ്ഞു.ദിലീപ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Sound Thoma Malayalam Movie Official Song
Produced by Anoop
Banner: Priyanjali
Directed by Vysakh
Music By Gopi Sundar
Singer : Dileep
Lyric By:Nadirsha
Starring: Dileep, Namitha Pramod, Mukesh, Sai Kumar

shortlink

Related Articles

Post Your Comments

Related Articles


Back to top button