Latest NewsNewsInternational

ദമ്പതികള്‍ക്ക് മാനസികാരോഗ്യം വേണോ ? എങ്കില്‍ പോണ്‍ വീഡിയോസ് കാണൂ… പുതിയ മെഡിക്കല്‍ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

 

പോണ്‍ വീഡിയോ കാണുന്നത് വളരെ മോശം കാര്യമാണെന്നാണ് സമൂഹത്തിന്റെ ധാരണ. എന്നാല്‍ പോണ്‍ കാണുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇന്ത്യയില്‍ പോണ്‍ കാണുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നതായാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 830 പേരില്‍ നടത്തിയ സര്‍വ്വേഫലമാണ് പുറത്തുവരുന്നത്. പൊതുവെ പോണ്‍ കാണുന്നവരെ മൂന്നു വിഭാഗങ്ങളിലായാണ് പഠനസംഘം തിരിച്ചത്. വെറും ടൈംപാസായി കാണുന്നവര്‍, ലൈംഗികതാല്‍പര്യത്തോടെ കാണുന്നവര്‍, മാനസികസമ്മര്‍ദ്ദത്തില്‍നിന്ന് മോചനം തേടി കാണുന്നവര്‍. ഇതില്‍ ആദ്യത്തെ ഗ്രൂപ്പുകാര്‍ മാത്രമാണ് പോണ്‍ വീഡിയോ സ്ഥിരമായി കണ്ടിട്ടും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുന്നത്. ഈ മൂന്നു ഗ്രൂപ്പുകളെയും പ്രത്യേകമെടുത്ത് വിശകലനം നടത്തിയപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് നോക്കാം…

1, ടൈംപാസായി പോണ്‍ കാണുന്നവര്‍…

സ്ഥിരമായി പോണ്‍ വീഡിയോ കണ്ടിട്ടും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുന്നത് ഇത്തരക്കാരാണ്. പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇത്തരക്കാര്‍ സംതൃപ്തിയുള്ള ലൈംഗികജീവിതം നയിക്കുന്നവരാണ്. ലൈംഗികതയെക്കുറിച്ച് ആകുലതകളോ ടെന്‍ഷനോ ഇല്ലാത്തവരാണ് ഇത്തരക്കാര്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ 75.5 ശതമാനം പേരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ആഴ്ചയില്‍ ശരാശരി 24 മിനുട്ട് പോണ്‍ കാണുന്നതിനായി മാറ്റിവെക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

2, ലൈംഗികതാല്‍പര്യത്തോടെ പോണ്‍ കാണുന്നവര്‍…

ആഴ്ചയില്‍ ശരാശരി 110 മിനുട്ട് വരെ പോണ്‍ കാണുന്നവരാണ് ഈ വിഭാഗത്തിലുള്ളത്. ഒറ്റയ്ക്ക് ഇരുന്ന് പോണ്‍ കാണാനാണ് ഇവര്‍ക്ക് താല്‍പര്യം. കൂടുതലും പുരുഷന്‍മാരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇവരുടെ ലൈംഗികജീവിതം ഒട്ടും സംതൃപ്തിയുള്ളതാകില്ല. ഇവര്‍ ശാരീരികമായും മാനസികമായും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

3, മാനസികസമ്മര്‍ദ്ദത്തില്‍നിന്നുള്ള മോചനത്തിനായി പോണ്‍ കാണുന്നവര്‍…

പഠനത്തില്‍ പങ്കെടുത്തവരില്‍ 12.7 ശതമാനം പേരാണ് ഈ ഗ്രൂപ്പില്‍പ്പെടുന്നത്. ആഴ്ചയില്‍ 17 മിനുട്ട് മാത്രമാണ് ഇത്തരക്കാര്‍ പോണ്‍ കാണുന്നതെങ്കിലും ഇവരുടെ മാനസികാരോഗ്യം കൂടുതല്‍ മോശമാകുകയാണ് ചെയ്യുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. ഇവരുടെ ലൈംഗികജീവിതം അത്രകണ്ട് സംതൃപ്തകരവുമായിരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button