പത്തനംതിട്ട : ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്ര വാഹനങ്ങളില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി. പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജാണ് വിലക്ക് ഏർപ്പെടുത്തിയത്. വിചിത്രമായ നിര്‍ദ്ദേശമുള്ളത് കോളേജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ച പ്രിന്‍സിപ്പലിന്റെ ഉത്തരവിലാണ്.
പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് കോളേജിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ആയതിനാല്‍ ഈ ശീലം പെണ്‍കുട്ടികള്‍ ഉപേക്ഷിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
പതിവായി കോളേജ് ബസില്‍ പോയി വരുന്ന ചില വിദ്യാര്‍ത്ഥികളും ഇടയ്ക്കിടെ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇവര്‍ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം സമര്‍പ്പിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ രക്ഷിതാക്കളുടെ നമ്പര്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments