Latest NewsKeralaNewsGulf

ഒന്നരക്കൊല്ലം പിന്നാലെ നടന്നിട്ടും പണം നൽകാൻ തയ്യാറായില്ല : ഗള്‍ഫിലെ സ്പോണ്‍സറുടെ പരാതിയില്‍ വെട്ടിലാകുന്നത് മകനും കോടിയേരിയും

ദുബായ്: അച്ഛന്റെ പേരുപയോഗിച്ചു മകൻ നടത്തിയ തട്ടിപ്പുകൾ സിപിഎമ്മിന് തന്നെ വിനയാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് പലരില്‍നിന്നും വന്‍തുക വാങ്ങി എന്ന ഗള്‍ഫിലെ സ്പോണ്‍സറുടെ പരാതിയില്‍ വെട്ടിലാകുന്നത് കോടിയേരി തന്നെയാണ്. സിപിഎമ്മിലെ സമ്മേളന കാലത്തുണ്ടായ വിവാദം കോടിയേരിക്ക് വലിയ തിരിച്ചടിയാണ്. മലയാളിയായ രാഹുല്‍ കൃഷ്ണ മുഖേനയാണ് ഇരുവരും പണംവാങ്ങിയത്. കൊട്ടാരക്കര സ്വദേശിയാണ് രാഹുല്‍ കൃഷ്ണ.

ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാലാണ് പരാതിയുമായി ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് കമ്പനിയുടെ സ്പോണ്‍സറായ യു.എ.ഇ. പൗരന്റെ വിശദീകരണം. പണം വാങ്ങിയിട്ടുണ്ടെന്നും ബിനോയിയുമായി കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു. ബാങ്കുകളില്‍നിന്ന് ചെറിയ പലിശയ്ക്ക് ലഭിക്കുന്ന വായ്പയാണ് യു.എ.ഇ.യില്‍ ചിലര്‍ കൂടിയ പലിശയ്ക്ക് മറിച്ചുനല്‍കുന്നത്.

2016 മുതല്‍ പണമിടപാടിനെച്ചൊല്ലി ജാസ് ടൂറിസം എല്‍എല്‍സി കമ്പനിയുമായി ബിനോയിക്ക് പ്രശ്നങ്ങളുണ്ട്. ഒത്തുതീര്‍പ്പിനുള്ള എല്ലാ സാധ്യതകളും ഇല്ലാതായതോടെയാണ് കമ്പനിയുടെ സ്പോണ്‍സര്‍ മുഖാന്തരം ദുബായ് കോടതിയില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് കേസ് നല്‍കിയത്. കേസ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും കേസ് ഒത്തുതീര്‍ന്നിട്ടില്ലെന്നും മര്‍സൂഖി പ്രതികരിച്ചു.

ബിനോയിക്ക് പണം നല്‍കാന്‍ മധ്യസ്ഥനായിരുന്ന ജാസ് ടൂറിസത്തിന്റെ മുന്‍ ഉടമ രാഹുല്‍ കൃഷ്ണ വിശദമായ പ്രതികരണങ്ങള്‍ക്ക് തയാറായില്ല. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ക്കായി സ്പോണ്‍സര്‍ ഇന്ത്യയിലുണ്ട്. ഇത് നടന്നില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കാനും സ്പോണ്‍സര്‍ ശ്രമിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button