തിരുവനന്തപുരം: കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരില്‍ സി.പി.എമ്മിനുള്ളില്‍ ചേരിതിരിവു രൂക്ഷം. കേന്ദ്ര നേതാക്കളുടെ അഭിപ്രായ ഭിന്നത മറ്റൊരു വഴിത്തിരിവിലേയ്ക്കു നീങ്ങുന്ന കാഴ്ചയാണ് സിപിഎമ്മിൽ കാണാനാവുന്നത്. കേന്ദ്രനേതൃത്വത്തിനു നല്‍കിയ പരാതി എങ്ങനെ പുറത്തു വന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം. രണ്ടു വര്‍ഷമായിട്ടുള്ള ഒരു പ്രശ്നമായതിനാല്‍ ഇതുവരെ വിവരം പുറത്തുവിടാത്ത കമ്പനി പ്രതിനിധികള്‍ ഇപ്പോഴതു ചെയ്യാനിടയില്ലെന്നാണ് വാദം.
ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ് സഹകരണത്തിനു വാദിച്ച യെച്ചൂരിയുടെ രാഷ്ട്രീയസമീപനം കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മിറ്റിയോഗം തള്ളിയിരുന്നു. വോട്ടെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പരാജയപ്പെട്ടതിനുപിന്നില്‍ കേരള ഘടകത്തിന്റെ ശക്തമായ നീക്കങ്ങളുമുണ്ടായി. ഈ ഭിന്നതയാവാം കേന്ദ്രനേതൃത്വത്തിനു ലഭിച്ച പരാതി പുറത്തുവന്നതിനു പിന്നിലെന്നു സംശയം ബലപ്പെട്ടുകഴിഞ്ഞു.
കമ്പനി പ്രതിനിധികള്‍ കഴിഞ്ഞദിവസം യെച്ചൂരിയെ കണ്ടു പരാതിപ്പെട്ടെന്നും വിഷയത്തില്‍ ഇടപെടല്‍ തേടിയെന്നുമാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ച പറയപ്പെടുന്നു. വാര്‍ത്ത പുറത്തായതില്‍ കടുത്ത നീരസത്തിലാണ് കേന്ദ്രനേതൃത്വത്തിലെ പ്രബലവിഭാഗം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി. സെന്ററില്‍ കൂടിക്കാഴ്ച നടത്തി.
Post Your Comments