CricketLatest NewsSports

ആതിഥേയര്‍ക്കും അടിതെറ്റി; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്‌സ് ലീഡ് ഏഴ് റണ്‍സ് മാത്രം

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും അടിതെറ്റി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ മുന്നോട്ട് വച്ച187 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക 194 റണ്‍സ് നേടാനേ സാധിച്ചൊള്ളു. ഏഴ് റണ്‍സ് ലീഡ് നേടാനേ ആതിഥേയര്‍ക്ക് സാധിച്ചൊള്ളൂ.

61 റണ്‍സ് നേടിയ ഹാഷിം അംല മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും
പിടിച്ചുനിന്നത്. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇരു ടീമിലേയും ബാറ്റ്സ്മാന്‍മാര്‍ അടിപതറുന്ന കാഴ്ചയാണ് മൂന്നാം ടെസ്ററില്‍ കാണാന്‍ കഴിഞ്ഞത്.

ഇന്ത്യയ്ക്കായി ഭൂംറ അഞ്ചും ഭുവനേശ്വര്‍ കുമാര്‍ മൂന്നും, ഇഷാന്ത് ശര്‍മ്മ, ഷാമി, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. ആദ്യ ഇന്നിംഗ്‌സില്‍ കോഹ്‌ലിയുടേയും പൂജാരയുടേയും അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 187 റണ്‍സ് സ്വന്തമാക്കിയത്.

shortlink

Post Your Comments


Back to top button