ദുബായ് : ദുബായില്‍ മുറിയില്‍ താമസിച്ചിരുന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ പൗരന്‍മാര്‍ക്കായി ദുബായ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കെതിരെ കോടതി നിയമനടപടി സ്വീകരിച്ചു കഴിഞ്ഞു.
ദുബായിലെ അല്‍-ബാദ ഏരിയയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അല്‍ ബാദയിലെ ഒരു വില്ലയിലെ മുറിയില്‍ നിന്ന അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ട കാഴ്ച ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം 50 വയസ് പ്രായമുള്ളയാളെ വയറിലും ശരീരമാസകലവും വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്.
കൊല നടന്നിട്ട് കുറച്ചു ദിവസങ്ങളായെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത മുറിയലുണ്ടായിരുന്നയാളെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും കൊലപാതകത്തെ കുറിച്ച് വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല. രാവിലെ 6.30 ന് ജോലിക്കിറങ്ങിയാല്‍ പിന്നെ തിരിച്ചു വരുന്നത് രാത്രി 7.30 നാണെന്ന് അയാള്‍ പൊലീസിന് മൊഴി നല്‍കി.
മധ്യവയസ്‌കന്റെ മുറിയില്‍ താമസിച്ചിരുന്ന ശ്രീലങ്കക്കാര്‍ ഇതിനിടെ മുങ്ങിയിരുന്നു. മധ്യവയസ്‌കന്റെ മുറി ഓണര്‍ അറിയാതെ ഇവര്‍ക്ക് രണ്ട് പേര്‍ക്കുമായി റെന്റിനു നല്‍കിയിരുന്നുവെന്ന് അവിടെ ക്ലീനിംഗിന് വന്ന സ്ത്രീ പൊലീസിനെ അറിയിച്ചു.
ശ്രീലങ്കന്‍ സ്വദേശികളില്‍ ഒരാള്‍ വിസിറ്റിംഗ് വിസയ്ക്കും മറ്റയാള്‍ റസിഡന്‍സ് വിസയിലുമാണ് ദുബായിലെത്തിയത്.
Post Your Comments