ചെന്നൈ•സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് യുവാവും പോലീസുമായുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കലാശിച്ചത് തീകൊളിത്തിയുള്ള ആത്മഹത്യശ്രമത്തില്‍. തമിഴ്നാട് ശങ്കരന്‍കോവില്‍ സ്വദേശിയായ മണികണ്ഠന്‍(21) ആണ് പോലീസ് അധിക്ഷേപത്തിനു പിന്നാലെ പൊതുനിരത്തില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിന്റെ 59 ശതമാനവും ്‌പൊള്ളലേറ്റ യുവാവ് അതീവഗുതര അവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം
കാറില്‍ യാത്ര ചെയ്യുകയായിരുന്ന മണ്കണ്ഠനെ ഒരു സംഗം പോലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിന്‍ പിഴയടക്കാനും പറഞ്ഞു. എന്നല്‍ മണികണ്ഠന്‍ അതിന് തയ്യാറായില്ല. അതോടെ സംഭവമാകെ മാറിമറിഞ്ഞു. ഇരു കൂട്ടരും വാക്കുതര്‍ക്കത്തിലായി. ഇതിനിടെ പോലീസുകാര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. ലൈസന്‍സ് പിടിച്ചുവാങ്ങി. വാക്ക് തര്‍ക്കത്തിനിടെ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തില്‍ മനംനൊന്താണ് മണികണ്ഠന്‍. ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് അതിക്രമത്തിനു പിന്നാലെ മണികണ്ഠന്‍ കാറില്‍ സൂക്ഷിച്ച ഇന്ധനം ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ കില്‍പൗക്കിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് കാരണക്കാരായ പോലീസ് എസ്ഐക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജോലില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ധേശം നല്‍കി
Post Your Comments