NewsBUDGET-2018

സർക്കാർ ആഡംബരങ്ങൾക്ക് കടിഞ്ഞാണിടാൻ ആലോചനയുണ്ടെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലേക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ നീക്കം. സര്‍ക്കാരില്‍ നിയന്ത്രണമില്ലാതെയുള്ള ആഡംബര വാഹനംവാങ്ങല്‍ പ്രേമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

മന്ത്രിമാരുടേതടക്കം സര്‍ക്കാരിലെ ഫോണ്‍ കണക്ഷനുകള്‍ നിരക്കുകുറഞ്ഞ പുതിയ പാക്കേജുകളിലേക്ക് മാറ്റാനും ആലോചനയുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കും. എന്നാല്‍ കാലഹരണപ്പെട്ട തസ്തികകള്‍ വേണ്ടെന്നുവയ്ക്കാനും തീരുമാനിച്ചു.

എത്രതുക ലാഭിച്ചു എന്നല്ല, അതുനല്‍കുന്ന സന്ദേശമാണു പ്രധാനം. കാലഹരണപ്പെട്ട തസ്തികകളുടെ കണക്കെടുപ്പു പുരോഗമിക്കുന്നു. ചെലവുചുരുക്കുന്നതുപോലെ ബജറ്റും ചുരുക്കാനാണു തീരുമാനം. ഇത്തവണ ഒന്നരമണിക്കൂറിനകം ബജറ്റ് അവതരിപ്പിച്ചു തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button