നമ്മളെപ്പറ്റി മറ്റുള്ളവരോട് കുറ്റം പറയുകയും നമ്മളോട് ചിരിച്ചുകാണിക്കുകയും ചെയ്യുന്ന കൂട്ടുകാരെ നമ്മള് തിരിച്ചറിയുകയും ജീവിതത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുകയും ചെയ്യണം. ഇതാ അത്തരത്തിലുള്ള കൂട്ടുകാരെ തിരിച്ചറിയാനുള്ള കുറച്ച് മാര്‍ഗങ്ങള്‍ .
*മറ്റുള്ളവരെക്കുറിച്ച് അമിതമായി കുറ്റം പറയുന്ന സുഹൃത്തുക്കള്‍
നിങ്ങളുടെ ഒരു സുഹൃത്ത് നിരന്തരമായി നിങ്ങളുടെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ കുറ്റം പറയുകയാണെങ്കില്‍ അത്തരം ഒരു സുഹൃത്ത് നിങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അവര്‍ നിങ്ങളോട് മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നതുപോലെ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോടും കുറ്റം പറയാനുള്ള സാധ്യത ഏറെയാണ്.
*അമിത സ്നേഹ പ്രകടനം നടത്തുന്ന സുഹൃത്തുക്കള്‍
നിങ്ങളോട് അമിതമായി സ്നേഹം കാണിക്കുന്ന സുഹൃത്തുക്കളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവര്‍ നിങ്ങളുടെ മുന്നില്‍ നിങ്ങളോട് സ്നേഹമായി പെരുമാറുകയും നിങ്ങള്‍ ഇല്ലാത്ത സമയത്ത് നിങ്ങളെക്കുറിച്ച് കുറ്റം പറയുകയും ചെയ്യും.
*നുണ പറയുന്ന സുഹൃത്തുക്കള്‍
നിങ്ങളുടെ മുഖത്ത് നോക്കി നുണ പറയുന്ന സുഹൃത്തുക്കളെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക തന്നെ വേണം. ഇത്തരത്തിലുള്ള സുഹൃത്തുക്കള്‍ പറയുന്നതില്‍ ഏതാണ് സത്യം ഏതാണ് കള്ളം എന്ന് നിങ്ങള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പെട്ടെന്ന് നിങ്ങളെ ചതിക്കാന്‍ കഴിയും.
*അഹങ്കാരികളായ സുഹൃത്തുക്കള്‍
ഭൂമി സ്വന്തം കൈയിലാണെന്ന് കരുതുന്ന സുഹൃത്തുക്കളെ ഒഴിവാക്കുന്നതാണ് നല്ലത്. അവര്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നിങ്ങളിലൂടെ നേടിയെടുക്കുകയും പിന്നീട് നിങ്ങളെ ഒഴിവാക്കുകയും ചെയ്യും. അവരുടെ മോശം സ്വഭാവത്തിന്റെ ഫലം നിങ്ങളായിരിക്കും അനുഭവിക്കേണ്ടിവരിക .
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments