കൊച്ചി: പ്രമുഖ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ടാക്സി വിളിച്ച യുവതി പണം നല്‍കാതെ മുങ്ങിയെന്ന് പരാതി. യുവതി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെരുമ്പാവൂരിലെ പ്രമുഖ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ടാക്സിയില്‍ കയറിയത്.
കബളിപ്പിക്കപ്പെട്ടത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ടാക്സി ഓടിക്കുന്ന കക്കോടി സ്വദേശി എം ഷിനോജാണ്. കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും സംഭവത്തെ തുടര്‍ന്ന് ടാക്സി നിരക്കായ ആറായിരത്തിലധികം രൂപയുടെ നഷ്ടം കാണിച്ച് ഷിനോജ് യുവതിക്കെതിരെ പരാതി നല്കി.
read also: യൂബര്‍ വിളിച്ച മാധ്യമപ്രവര്ത്തകന് പ്രാദേശിക ടാക്സിക്കാരുടെ മര്‍ദ്ദനം
യുവതിയും രണ്ടുപെണ്‍കുട്ടികളും കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് എറണാകുളത്തേക്ക് ടാക്സി വിളിച്ചത്. പെരുമ്പാവൂരുള്ള പ്രമുഖ നടന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് യാത്രപുറപ്പെട്ടയുടന് തന്നെ യുവതി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ടാക്സി നടന്റെ വീട്ടിലെത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാരന് അകത്തേക്ക് കടക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് നടന് രാവിലെ എട്ടുമണി ആയപ്പോഴേക്കും പുറത്തേക്കുവന്ന് യുവതിയുമായി സംസാരിച്ചു. ഇതിനുശേഷം കെസിബിസിയുടെ പാലാരിവട്ടത്തെ ആസ്ഥാന കാര്യാലയത്തിലേക്ക് അവിടെനിന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് പോയി. കന്യാസ്ത്രീകള്‍ക്കൊപ്പം വേഗം മടങ്ങിവരാമെന്ന് അറിയിച്ച് പോയ യുവതി പിന്നെ മടങ്ങിയെത്തിയില്ല. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments