CricketLatest NewsSports

ഇതിലും വലിയ അമളി പറ്റാനില്ല; സ്മിത്തിന്‌ ഭാര്യയെ മാറിപ്പോയി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്തിന് ഇതിലും വലിയ അമളി ഇനി പറ്റാനില്ല. സ്വന്തം ഭാര്യയെ മാറിപ്പോയാല്‍ അതിനപ്പുറം എന്ത് വരാനാണ്. ട്വിറ്ററിലാണ് താരത്തിന് അബദ്ധം പറ്റിയത്.

ഭാര്യ ഡാനി വില്ലിസിനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാണാന്‍ പോയപ്പോഴാണ് സ്മിത്തിന് അമളി പിണഞ്ഞത്. ഗാലറിയില്‍ ഇരുന്ന് ഭാര്യയ്‌ക്കൊപ്പം മനോഹരമായ ഒരു സെല്‍ഫി സ്മിത്ത് പകര്‍ത്തി. ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സ്വന്തം ഭാര്യയ്ക്ക് പകരം മറ്റൊരു ഡാനി വില്ലിസിനെ സ്മിത്ത് ടാഗ് ചെയ്യുകയായിരുന്നു.

ആളെ മാറിപ്പോയത് മാത്രമല്ല അതൊരു ഫേക്ക് അക്കൗണ്ട് കൂടിയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ ഒരു ആരാധകനാണ് ആദ്യം സ്മിത്തിനെ തിരുത്തിയത്.

 

shortlink

Post Your Comments


Back to top button