ഇത്തവണ ഏറെ പ്രത്യേകതകളുമായാണ് റിപ്പബ്ലിക് ദിന പരേഡ് ഒരുങ്ങുന്നത്. റിപ്പബ്‌ളിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി രാജ്പഥില്‍ പരേഡിനിടയില്‍ ആകാശത്ത് ആസിയാന്‍ പതാക പാറും. ആസിയാൻ രാജ്യങ്ങളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി 61 ഗോത്രവര്‍ഗക്കാരും പങ്കെടുക്കുന്നുണ്ട്. ധീരതയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ 15 കുട്ടികള്‍ തുറന്നജീപ്പില്‍ രാജ്പഥിലൂടെ സഞ്ചരിക്കുകയും ചെയ്യും. ബിഎസ്എഫിലെ വനിതകളും ഇത്തവണ തങ്ങളുടെ കഴിവ് തെളിയിക്കാനെത്തുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ സംപ്രേക്ഷണം ഓൾ ഇന്ത്യ റേഡിയോ നടത്തും.
കേരളത്തിൽ നിന്നും പ്രത്യേക പരിഗണന അർഹിക്കുന്ന 21 കുട്ടികളെ, ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് കാണാനായി കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്, പഞ്ചാബ് എന്നിവയ്ക്കൊപ്പം ഏറ്റവുമുയർന്ന പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് ഇക്കുറി കേരളം. കേരളത്തിൽനിന്ന് 21 എൻസിസി കേഡറ്റുകളാണ് പങ്കെടുക്കാനായി പോകുന്നത്.
Post Your Comments