മുംബൈ: വിവാദ ബോളിവുഡ് ചിത്രം പദ്മാവതിന്റെ സംവിധായകന് പണം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി. സഞ്ജയ് ലീല ബന്‍സാലിക്ക് പണമാണ് ആവശ്യമെങ്കില്‍ നല്കാന് തയാറാണെന്ന് മന്ത്രി ജയകുമാര്‍ റാവല്‍ അറിയിച്ചു . പണം മാത്രമാണ് ബന്‍സാലിയുടെ അജണ്ടയെന്നും റാവല്‍ പറഞ്ഞു. പദ്മാവത് സംവിധായകന് ബന്‍സാലിക്ക് പണമാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ പണപ്പെട്ടിയിലേക്ക് പത്തോ പന്ത്രണ്ടോ ലക്ഷം താന്‍ ആദ്യം സംഭാവന ചെയ്യാം.
പണം സമ്പാദിക്കുകയാണ് അയാളുടെ ലക്ഷ്യം, അല്ലാതെ ചരിത്രം പ്രദര്ശിപ്പിക്കുകയല്ലെന്നും റാവല്‍ പറഞ്ഞു. ബന്‍സാലിയുടെ പദ്മാവത് ചിത്രം ആരും കാണരുത്. വേറെ എത്രയോ ചിത്രങ്ങളുണ്ട്. സല്മാന് ചിത്രമായ ടൈഗര്‍ സിന്ദ ഹെ ഒരുപാട് പ്രചോദനം നല്‍കുന്നതാണ്. സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം ചിത്രം കണ്ടാല്‍ ഉണ്ടാകും. ഇത്തരം പ്രമേയങ്ങളാണ് സിനിമയാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Post Your Comments