KeralaLatest NewsNews

ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ വിലകല്‍പ്പിക്കുന്നില്ല : കെ.സുരേന്ദ്രന്‍ സി.പി.എമ്മിനോട് പതിവ് ശൈലിയില്‍, പ്രതിഷേധത്തിന്റെ മേമ്പൊടിയില്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button