Latest NewsFootballNewsIndiaSports

എലികള്‍ നിറഞ്ഞ ഡ്രസിങ് റൂമാണ് ഇന്ത്യയിലേത്; ഇന്ത്യയെ പരിഹസിച്ച് ഫിഫ

ഇന്ത്യൻ കായിക ലോകത്തെ പരിഹസിച്ച് അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടറായിരുന്ന ജാവിയര്‍ സെപ്പി. ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിര സെപ്പിയുടെ കടുത്ത വിമര്‍ശനം.ഇന്ത്യയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ എലികള്‍ നിറഞ്ഞ ഡ്രസിങ് റൂമില്‍ നിന്ന് വസ്ത്രം മാറുന്നത് കണ്ടിട്ടുണ്ടെന്ന് സെപ്പി വെളിപ്പെടുത്തി.

ഇവിടെ ആരാധകരേയും കളിക്കാരേയും അവഗണിക്കുന്ന ഫുട്‌ബോള്‍ അധികാരികളാണുള്ളത്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് വിജയമാണെന്നാണ് ഇവിടെയുള്ളവര്‍ ആവര്‍ത്തിക്കുന്നത്, എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്ന് സത്യസന്ധമായി ഞാന്‍ പറയുന്നു, ആരാധകരെ സംബന്ധിച്ച് ലോകകപ്പ് തികഞ്ഞ പരാജയമാണ്.

ആരാധകര്‍ക്ക് ലോകകപ്പിലെ വിജയം മികച്ച ഫുട്‌ബോള്‍ കാണാന്‍ കഴിഞ്ഞെന്നതാണ്. ഇന്ത്യയിലെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക്, ലോകകപ്പ് കളിക്കാന്‍ വന്ന അണ്ടര്‍ 17 ടീമുകളുടെ നിലവാരം പോലുമില്ല. ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ വി.ഐ.പികള്‍ക്ക് ലഭിക്കുന്ന പരിഗണന മികച്ചതാണ്, എന്നാല്‍ ആരാധകരെ പരിഗണിക്കുന്നേയില്ലെന്നും സെപ്പി തുറന്നടിച്ചു.

നിലവിൽ ഇന്ത്യയില്‍ 26 ലോകനിലവാരമുള്ള പരിശീലന ഗ്രൗണ്ടുകളുണ്ട്, അതില്‍ തന്നെ നാലെണ്ണം ഡല്‍ഹിയിലാണ്, അതിനാല്‍ തന്നെ ഇന്ത്യന്‍ ഫുട്‌ബോളിന് സൗകര്യങ്ങളുടെ കുറവുണ്ടെന്ന് പറയരുതെന്നും സെപ്പി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button