Latest NewsNewsLife Style

കൽക്കണ്ടത്തിന്റെ ഗുണങ്ങൾ

കടുത്ത ചുമയും തൊണ്ടവേദനയുമകറ്റുകയും ചെയ്യാന്‍ കഴിവുള്ള കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്കുണര്‍വേകുകയും ചെയ്യും. നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്‌സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.

ജലദോഷവും ചുമയുമൊക്കെ കല്‍ക്കണ്ടത്തിനു മുന്നില മാറിനില്‍ക്കും. ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും.

ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ലൈംഗിക ബലക്കുറവു പരിഹരിക്കപ്പെടും. കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Chat conversation end
Type a message…

shortlink

Related Articles

Post Your Comments

Related Articles


Back to top button