KeralaLatest NewsNews

ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായതായി റിപ്പോർട്ട്

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് അറുപത്തിയേഴുകാരനായ ശ്രീനിവാസന് പക്ഷാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button