Latest NewsIndiaNews

ക്ലാസിലിരുന്ന് ഗുട്ക ചവച്ച അധ്യാപകന് സംഭവിച്ചത്

അഹമ്മദാബാദ്: ക്ലാസില്‍ ഇരുന്ന് ഗുട്ക ചവച്ച അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ വക പിഴ ശിക്ഷയും ഇമ്പോസിഷനും. അഹമ്മദാബാദിലാണ് സംഭവം. അശോക് ശര്‍മ്മ എന്ന അധ്യാപകനാണ് ക്ലാസ് എടുക്കുന്ന സമയം ഗുട്ക ചവച്ചത്. ജില്ല വിദ്യാഭ്യാസ പ്പാണ് നടപടി എടുത്തത്.

ജില്ലയിലെ സനദിലുള്ള ജുവല്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഗുട്ക ചവച്ചതിന് നടപടി നേരിട്ടത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ വാസുഭായ് സൊലാങ്കി സ്‌കൂള്‍ സന്ദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.

തന്റെ സന്ദര്‍ശനത്തിന്റെ ഇടക്ക് അശോക് സ്‌കൂളില്‍ വച്ച് ഗുട്ക ഉപയോഗിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ നിരന്തരമായി ഗുട്ക ഉപയോഗിക്കാറുണ്ടെന്നും ക്ലാസ്മുറിയില്‍ വച്ചും ഇത് ചവക്കുമെന്നും തെളിഞ്ഞു. ഇയാള്‍ ഗുട്കയ്ക്ക് അടിമയാണെന്നും സൊലാങ്കി പറയുന്നു. തുടര്‍ന്ന് അശോകിന് പിഴയും ഇമ്പോസിഷനും ശിക്ഷയായി നല്‍കുകയായിരുന്നു.

ജില്ലയില്‍ ഇത് അദ്യമത്തെ സംഭവമാണെന്നും സംസ്ഥാനത്ത് രണ്ടാമത്തേതാണെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. നേരത്തെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഒരു അധ്യാപകന്‍ ഇത്തരത്തില്‍ പിടിയിലായിരുന്നു. തുടര്‍ന്ന് ഇയാളുടെ ശമ്പള വര്‍ദ്ധനവ് ജില്ല വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു.

സ്‌കൂളിലും ചുറ്റുവട്ടത്തും ഗുട്ക നിരോധിച്ചതാണ്. എന്നാല്‍ ചില അധ്യാപകരും മറ്റ് സ്റ്റാഫുകളും ഇത് ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പളാണ് സംഭവത്തില്‍ നടപടി എടുക്കേണ്ടത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്നും സൊലാങ്കി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button